Breaking...

9/recent/ticker-posts

Header Ads Widget

സന്നിധാനത്തും മാളികപ്പുറത്തും പറനിറക്കല്‍ വഴിപാട്



ശബരിമല സന്നിധാനത്തും മാളികപ്പുറത്തും പറനിറക്കല്‍ വഴിപാടിന് തിരക്കേറുന്നു. നെല്ല്, മഞ്ഞള്‍, നാണയം എന്നിവയാണ് പറ നിറച്ച് സമര്‍പ്പിക്കുന്നത്. സന്നിധാനത്ത് നാണയപ്പറയും നെല്‍പ്പറയുമാണ് നിറയ്ക്കുക. ധനവര്‍ധനയ്ക്ക് നാണയപ്പറയും   ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നെല്‍പ്പറയും ഭക്തര്‍ സമര്‍പ്പിക്കുന്നു. മാളികപ്പുറത്ത് മഞ്ഞള്‍പ്പറയും നെല്‍പ്പറയും പണപ്പറയും നിറയ്ക്കാം. സന്നിധാനത്ത് ഇതുവരെ 6949 നെല്‍പ്പറ വഴിപാടും 124 നാണയപ്പറ വഴിപാടും നടന്നു. 

ശരാശരി മൂന്നറിലധികം പേര്‍ ദിവസം പറനിറയ്ക്കല്‍ വഴിപാട് നടത്തുന്നുണ്ട്. മാളികപ്പുറത്ത് ഇതുവരെ 236 മഞ്ഞള്‍പ്പറ വഴിപാടും 369 നെല്‍പ്പറ വഴിപാടു വഴിപാടുമാണ് നടന്നത്. 1 നെല്‍പ്പറയ്ക്ക് 200 രൂപയും നാണയപ്പറയ്ക്ക് 1000 രൂപയും മഞ്ഞള്‍പ്പറയ്ക്ക് 400 രൂപയുമാണ് നിരക്ക്. രാവിലെ 3.30 മുതല്‍ ഉച്ചയ്ക്ക് 11.30 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതല്‍ രാത്രി 9.15 വരെയുമാണ് സന്നിധാനത്തെ പറനിറയ്ക്കല്‍ വഴിപാട് സമയം. മാളികപ്പുറത്ത് രാവിലെ മൂന്നു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നുവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 11 വരെയുമാണ് പറനിറയ്ക്കാനാകുന്നത്.





Post a Comment

0 Comments