മണ്ഡല കാലം 20 ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ അരവണ, അപ്പം വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധന. നവംബര്‍ 16 മുതല്‍ ഡിസംബര്‍ 5 വരെ 60 കോടി 54 ലക്ഷം രൂപയുടെ വില്‍പ്പന നടന്നതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 18 കോടിയിലധികം രൂപയാണ് ഇക്കുറി വര്‍ധന. സന്നിധാനത്തെ ആഴിക്ക് സമീപത്തുള്ള 10 കൗണ്ടറുകളിലൂടെയും മാളികപ്പുറത്തുള്ള എട്ട് കൗണ്ടറുകളിലൂടെയുമാണ് അപ്പം, അരവണ വില്‍പ്പന നടക്കുന്നത്. അയ്യപ്പ ഭക്തര്‍ക്ക് പോസ്റ്റലായും അപ്പവും അരവണയും വാങ്ങാനുള്ള സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.






0 Comments