മീനച്ചില്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ ശിവഗിരി പദയാത്ര ആരംഭിച്ചു. മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ ഇടപ്പാടി മുതല്‍ ശിവഗിരി വരെയുള്ള 10-ാമത് പദയാത്രയ്ക്കാണ് തുടക്കമായത്. ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്ര സന്നിധിയില്‍ പദയാത്രയുടെ ഉദ്ഘാടനം SNDP യോഗം പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് K പത്മകുമാര്‍ നിര്‍വഹിച്ചു. തീര്‍ത്ഥാടനകാലത്തു മാത്രമല്ല, വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തി അഞ്ച് ദിവസവും ശിവഗിരിയിലേയ്ക്ക് തീര്‍ത്ഥാടകരുടെ മഹാപ്രയാണമാണ് നടക്കുന്നതെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ശിവഗിരിയിലേയ്ക്ക് എത്തുന്നു എന്നും പദ്മകുമാര്‍ പറഞ്ഞു
മഹാഗുരുവിലേക്കുള്ള മഹാപ്രയാണം ഇന്ന് അറിവിന്റെ തീര്‍ത്ഥാടനം എന്ന നിലയില്‍ ലോകശ്രദ്ധ നേടിയിരിക്കുകയാണെന്നും പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു. 92-ാമത് ശിവഗിരി - ഗുരുകുലം തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന പദയാത്ര പീത പതാക കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, വൈസ് ചെയര്‍മാന്‍ സജീവ് വയലാ, കണ്‍വീനര്‍. എം.ആര്‍.ഉല്ലാസ്, ജോ.കണ്‍വീനര്‍.ഷാജി തലനാട്, പദയാത്രാ ക്യാപ്റ്റന്‍ സി.റ്റി.രാജന്‍ എന്നിവര്‍ പീത പതാക ഏറ്റുവാങ്ങി. തൊണ്ണൂറ് വയസ്സിലേയ്‌ക്കെത്തുന്ന ദേവകിയമ്മ മുതല്‍ രണ്ട് വയസിലേക്കെത്തുന്ന നാണുക്കുട്ടന്‍ ഉള്‍പ്പെടെ നൂറിലതികം പദയാത്രികര്‍ ഏഴു ദിവസങ്ങളിലായി നടക്കുന്ന അറിവിന്റെ തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പദയാത്രകളില്‍ ഏറ്റവും ദൂരം താണ്ടിയെത്തുന്ന പദയാത്ര എന്ന പ്രത്യേകതയാണ് മീനച്ചില്‍ യൂണിയന്റെ പദയാത്രയയ്ക്കുള്ളത്. യോഗം അസിസ്റ്റന്റ് സെക്രട്ടറി .റ്റി.പി സുന്ദരേശന്‍, പാലാ എം.എല്‍.എ മാണി സി കാപ്പന്‍, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ഷാജി മുകളേല്‍, സതീഷ് മണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികളായ അനീഷ് പുല്ലുവേലില്‍, സുധീഷ് ചെമ്പന്‍കുളം, സാബു കൊട്ടൂര്‍, സജി ചേന്നാട്, പോഷകസംഘടന ഭാരവാഹികളായ അരുണ്‍ കുളമ്പള്ളി, ഗോപകുമാര്‍ പിറയാര്‍, രാജീ ജിജിരാജ്, സംഗീതാ അരുണ്‍, പ്രദീപ് പ്ലാച്ചേരി, സതീഷ് എംജി, ഹരീഷ് ഹരി വിവിധ ശാഖാ ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വംനല്‍കുന്നു.
0 Comments