Breaking...

9/recent/ticker-posts

Header Ads Widget

ഹൃദയപൂര്‍വ്വം, അമ്മയ്ക്കൊപ്പം സ്‌നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു



 സോഷ്യല്‍ ജസ്റ്റിസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഉദയംപേരൂര്‍ ഗവ.ജെ ബി  സ്‌കൂള്‍  ഹാളില്‍  ഹൃദയപൂര്‍വ്വം, അമ്മയ്ക്കൊപ്പം സ്‌നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് KM  വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.  ജില്ലാ ജോയിന്റ് സെക്രട്ടറി വി കെ പ്രകാശന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍  മുതിര്‍ന്ന അമ്മമാരെ  ആദരിച്ചു. പ്രതിഭാസംഗമം ഉദയം പേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സജിത മുരളിയും കുഞ്ഞിളം കയ്യില്‍ സമ്മാനവിതരണം ജില്ലാ പ്രസിഡന്റ് ഡോ എമ്മാനുവെല്‍ അബ്രഹാമും ഉദ്ഘാടനം ചെയ്തു . 


സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ഷീല ദിലീപ് മുഖ്യപ്രഭാഷണവും ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മിനി സാബു ഗുരുവന്ദനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം വിനോദ് തൂമ്പുങ്കല്‍ മികച്ച പി റ്റി എ അംഗങ്ങളെ ആദരിച്ചു.  റ്റി വൈ ജോയി, മഞ്ജു മേനോന്‍,പ്രീജ ജതീഷ്, രേഷ്മ ഷിജു, ബിന്ദു എം കെ, പൂര്‍ണിമ എ എസ്, അനഘ അനീഷ് .സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  മിനി പി.കെ. മേഖല പ്രസിഡന്റ് മനോജ് സി പി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments