Breaking...

9/recent/ticker-posts

Header Ads Widget

61-ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും



ഗാന്ധിനഗര്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 61-ാമത് ഡയാലിസിസ് കിറ്റ്  വിതരണവും ചികിത്സാ ധനസഹായ വിതരണവും നടന്നു.   സെന്റ് ജോര്‍ജ് ചര്‍ച്ച് പുതുപ്പള്ളി, സെന്റ് മേരീസ് ചര്‍ച്ച് തിരുവഞ്ചൂര്‍, സെന്റ് തോമസ് ട്രസ്റ്റ് ചെങ്ങളം എന്നിവരും ആശ്രയയും ചേര്‍ന്നാണ് സഹായ വിതരണം നടത്തിയത്.

.


 171 വൃക്കരോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ നല്‍കി. കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ് ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.  ആശ്രയ സെക്രട്ടറി ഫാദര്‍ ജോണ്‍ ഐപ്പ് അധ്യക്ഷനായിരുന്നു. MCHനഴ്‌സിംഗ് സ്‌ക്കൂള്‍ പ്രന്‍സിപ്പല്‍, സോ സുലേഖ AT പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിവികാരി ഫാദര്‍ വിപിന്‍ വര്‍ഗീസ,് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് റ്റി.കെ കുരുവിള, കുര്യന്‍ കെ കുര്യന്‍, ജോസഫ് കുര്യന്‍, സിസ്റ്റര്‍ ശ്ലോമ്മോ, ചെറിയാന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആശ്രയയുടെ ഡയാലിസിസ് കിറ്റ് വിതരണം തുടര്‍ച്ചയായി 61 മാസം പൂര്‍ത്തീകരിച്ചതായിഅധികൃതര്‍പറഞ്ഞു.


Post a Comment

0 Comments