കെഴുവംകുളം ഈശ്വരമംഗലം ദേവീക്ഷേത്രം ലക്ഷം ദീപങ്ങളാല്‍ പ്രഭാപൂരിതമായി. അശ്വതി മഹോത്സവത്തോടനുബന്ധിച്ചാണ് ഭക്തിയുടെ നിറവില്‍ ലക്ഷദീപംനടന്നത്. മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ശ്രീമദ് വിശുദ്ധാനന്ദ സ്വാമികള്‍ ആദ്യ ദീപം കൊളുത്തിയതോടെയാണ് ലക്ഷദീപം ചടങ്ങുകള്‍ സമാരംഭിച്ചത് .
.
കെഴുവന്‍കുളം ചെറുവള്ളിക്കാവ് - ചിറക്കര വിഷ്ണുക്ഷേത്രം ദേവസ്വം മാനേജര്‍ ജയകൃഷ്ണന്‍ നമ്പൂതിരി ,ഈശ്വരമംഗലം ദേവീക്ഷേത്രം മേല്‍ശാന്തി നീലകണ്ഠന്‍ ഇളയത്, കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, ആലുതറപ്പാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ദേവസ്വം മാനേജര്‍ രവീന്ദ്രന്‍ നായര്‍ ഉഷസ്സ്, മറ്റക്കര അയിരൂര്‍ മഹാദേവക്ഷേത്ര ക്ഷേത്രം ദേവസ്വം മാനേജര്‍ കെ.കെ രാമചന്ദ്രന്‍ നായര്‍ കുന്നത്ത് , കെഴുവംകുളം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് സുരേഷ് കുമാര്‍ പറമ്പത്ത് ,തൊടുകയില്‍ കാവ് ദേവസ്വം മാനേജര്‍ കെ.കെ ഓമനക്കുട്ടന്‍ കൂട്ടുകല്‍, അഴകത്ത് കൊട്ടാരം ദേവസ്വം മാനേജര്‍ വേണുഗോപാലന്‍ നായര്‍ അഴകത്ത് , താഴുതുരുത്തിയില്‍ ക്ഷേത്രം മാനേജര്‍ കെ.ജി കൃഷ്ണന്‍കുട്ടി നായര്‍, കുളത്തുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭക്തജനങ്ങള്‍ ഒത്തു ചേര്‍ന്നാണ് ലക്ഷദീപങ്ങള്‍ തെളിച്ചത്. തുടര്‍ന്ന് വാഴൂര്‍ എസ്.വി.ആര്‍.എന്‍.എസ്.എസ് കോളേജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജി ഗംഗാദത്തന്‍ അദ്ധ്യാത്മിക പ്രഭാഷണം നടത്തി. 4 ദിവസങ്ങളായി നടന്നുവന്ന ഉത്സവചടങ്ങുകളുടെയും പണ്ഡിത ശ്രേഷ്ഠര്‍ പങ്കെടുത്ത അദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ സമാപന ദിവസമാണ് ലക്ഷദീപം നടന്നത്. ലളിത സഹസ്രനാമാര്‍ച്ചന, കലശാഭിഷേകം, പ്രസാദമൂട്ട്, ഭക്തിഗാനാര്‍ച്ചന എന്നിവയും നടന്നു.
0 Comments