Breaking...

9/recent/ticker-posts

Header Ads Widget

മേവടയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടം ശാസ്ത്രീയ പരിശോധനകള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.



പാലാ മേവടയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടം ശാസ്ത്രീയ പരിശോധനകള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച വൈകിട്ടാണ് റോഡിനോട് ചേര്‍ന്നുള്ള പുരയിടത്തിലെ കൈതത്തോട്ടത്തില്‍ അസ്ഥികൂടം കണ്ടെത്തിയത്. കോട്ടയം എസ്.പിയും പാലാ ഡിവൈഎസ് പിയും  സംഭവസ്ഥലത്തെത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി വിശദ പരിശോധനകള്‍ നടത്തി. തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. 


.


.പോസ്റ്റുമോര്‍ട്ടം നടപടികളും മെഡിക്കല്‍ കോളേജില്‍ നടക്കും., ആഴ്ചകള്‍ക്ക് മുന്‍പ് കാണാതായ സമീപവാസിയായ പടിഞ്ഞാറേമുറിയില്‍ മാത്യു തോമസിന്റേതാണ് ശരീര ഭാഗങ്ങളെന്ന് കുടുംബാംഗങ്ങളടക്കം പറയുമ്പോഴും ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമെ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്ന് പോലീസ് പറയുന്നു. സ്ഥലത്തുണ്ടായിരുന്ന വസ്ത്രഭാഗങ്ങള്‍ മാത്യുവിന്റേതാണെന്നാണ് കുടുംബം പറയുന്നത്. ഡിഎന്‍എ പരിശോധനകള്‍ നടത്തുമെന്നും പോലീസ് പറഞ്ഞു. മാത്യുവിനെ കാണാതായ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം വന്‍ പോലീസ് സന്നാഹത്തോടെ പ്രദേശത്ത് വ്യാപക തെരച്ചിലും നടത്തിയിരുന്നു. വിവിധ അസുഖങ്ങള്‍ അലട്ടിയിരുന്ന മാത്യുവിനെ സമാനസാഹചര്യത്തില്‍ മുന്‍പ് ഒരുതവണയും കാണാതായിരുന്നു. മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് പുതിയ കേസെടുത്തിട്ടുണ്ട്. ഡിഎന്‍എ പരിശോധനാഫലം പുറത്തു വരുന്നതോടെ മാത്യുവിന്റെ തിരോധാനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമാകും.

Post a Comment

0 Comments