Breaking...

9/recent/ticker-posts

Header Ads Widget

പോലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളെന്ന് കോട്ടയം എസ്.പി



തെള്ളകത്ത് പോലീസുകാരനെ ചവിട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി 2022 മുതല്‍ പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളെന്ന് കോട്ടയം എസ്.പി എ ഷാഹുല്‍ ഹമീദ് പറഞ്ഞു. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ അടക്കം വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ 7 കേസുകള്‍ നിലവിലുണ്ട്. തട്ടുകടക്കാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ക്വട്ടേഷന്‍ എടുത്താണ് പ്രതി എത്തിയതെന്ന് സംശയിക്കുന്നതായും എസ്.പി പറഞ്ഞു.

.


. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും കൊലപാതക കുറ്റം ചുമത്തിയിട്ടുള്ളതായും എസ്.പിവ്യക്തമാക്കി. കൊല്ലപ്പെട്ട സിവില്‍ പോലീസ് ഓഫീസര്‍ ശ്യാം പ്രസാദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കോട്ടയം പോലീസ് ക്ലബ്ബില്‍ പൊതുദര്‍ശത്തിനായി എത്തിച്ചു. മന്ത്രിമാരായ വി.എന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍,  മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കോട്ടയം എസ്.പി എ ഷാഹുല്‍ ഹമീദ്, മറ്റ് സഹപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ശ്യാം പ്രസാദിന്റെ സംസ്‌കാര ചടങ്ങുകള്‍ വൈകുന്നേരം സ്വദേശമായ മാഞ്ഞൂരില്‍ നടക്കും.


Post a Comment

0 Comments