Breaking...

9/recent/ticker-posts

Header Ads Widget

'ആരോഗ്യ-ആനന്ദ സംഗമം' വനിതാ കൂട്ടായ്മ കോട്ടയത്ത് നടന്നു.



അര്‍ബുദ പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം കാമ്പയിന്റെ ഭാഗമായി 'ആരോഗ്യ-ആനന്ദ സംഗമം' വനിതാ കൂട്ടായ്മ കോട്ടയത്ത് നടന്നു. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും കുടുംബശ്രീയും ആരോഗ്യവകുപ്പും സംയുക്തമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. നിഷ ജോസ് കെ. മാണിയെ 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' കാമ്പയിന്റെ ജില്ലാ ബ്രാന്‍ഡ് അംബാസിഡറായി കളക്ടര്‍ ജോണ്‍ വി. സാമുവല്‍ പ്രഖ്യാപിച്ചു. ജില്ലാ ബ്രാന്‍ഡ് അംബാസിഡര്‍ എന്നെഴുതിയ തലപ്പാവ് നിഷ ജോസ് കെ. മാണിയെ കളക്ടര്‍ അണിയിച്ചു. അര്‍ബുദം കൃത്യസമയത്തു തന്നെ കണ്ടുപിടിച്ചാല്‍ ആരോഗ്യവും ആനന്ദവും കൂടെത്തന്നെയുണ്ടാകുമെന്നതിന് താന്‍ തന്നെയാണ് സാക്ഷ്യമെന്ന് നിഷ ജോസ് കെ. മാണി പറഞ്ഞു. 


.


. അര്‍ബുദ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ മുന്നോട്ടു കൊണ്ടുപോകും. അര്‍ബുദം ബാധിച്ചാല്‍ എല്ലാത്തിനും അവസാനമായെന്ന ചിന്ത മാറ്റണമെന്നും അവര്‍ പറഞ്ഞു.  ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ കെ ഫോര്‍ കെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ബിന്ദു, നിര്‍മ്മല ജിമ്മി എന്നിവര്‍ നിര്‍വഹിച്ചു. അര്‍ബുദ അതിജീവിത കൂടിയായ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അനുഭവപാഠങ്ങള്‍ പങ്കിട്ടു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.എം. മാത്യു, ജെസി ഷാജന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹേമലത പ്രേംസാഗര്‍, രാധാ വി. നായര്‍, രാജേഷ് വാളിപ്ലാക്കല്‍, പി.ആര്‍. അനുപമ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, കാന്‍സര്‍ പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ഡോ. ആര്‍. ഭാഗ്യശ്രീ എന്നിവര്‍ പ്രസംഗിച്ചു. 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' കാമ്പയിന്‍ ജില്ലയിലെ എല്ലാ കുടുംബങ്ങളിലേക്കും സ്ത്രീകളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീയുമായി ചേര്‍ന്ന് സംഗമം ഒരുക്കിയത്.  കടപ്ലാമറ്റം കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിധു ജെയിംസിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ അവതരിപ്പിച്ച സുംബ ഡാന്‍സോടെയാണ് പരിപാടി ആരംഭിച്ചത്. വിശിഷ്ടാതിഥികളും സുംബ ഡാന്‍സില്‍ പങ്കാളികളായി. ഡോ. പി.എസ്. ശബരീനാഥ് അര്‍ബുദ ബോധവത്കരണ ക്ലാസെടുത്തു.

Post a Comment

0 Comments