പ്രമുഖസാഹിത്യകാരന്‍ എ.എസ് കുഴികുളം (ഏബ്രഹാം. എസ്-89) നിര്യാതനായി. സാഹിത്യ രംഗത്ത് ഏഴ് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന എ.എസ് കുഴികുളം പാലാ വലവൂര്‍ കുഴി കുളം കുടുംബാംഗമാണ്. ദീര്‍ഘകാലം ചേര്‍ത്തല അരൂര്‍ ഹൈസ്‌കൂള്‍, കൊല്ലം ക്രിസ്തുരാജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. തുടിക്കുന്ന അക്ഷരങ്ങളാണ് പ്രഥമ കാവ്യസമാഹാരം. നിര്‍വൃതിയും നിറപറയും (നിരൂപണം), കഴുകന്മാര്‍ (നോവല്‍), തെരഞ്ഞെടുത്ത കുഴികുളം കവിതകള്‍ (കവിതാ സമാഹാരം) എന്നിവയാണ് പ്രധാന സാഹിത്യകൃതികള്‍.
.
കിരണം മാസിക ചീഫ് എഡിറ്റര്‍, പാലാ സഹൃദയ സമിതി സജീവ അംഗം എന്നീ നിലകളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഒട്ടേറെ ആനുകാലികങ്ങളില്‍ കഥ,കവിത, ലേഖനങ്ങള്‍ എന്നിവ എഴുതിയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ലീലാമ്മ പാലാ കളരിയാമ്മാക്കല്‍ കുടുംബാംഗമാണ്. മക്കള്‍ റീന ഏബ്രഹാം (ടീച്ചര്‍, എ.ജെ ജോണ്‍ ഗവ.എച്ച്.എസ്.എസ് തലയോലപ്പറമ്പ്), രാജേഷ് ഏബ്രഹാം ( ന്യൂസ് എഡിറ്റര്‍, മംഗളം ദിനപത്രം), കിഷോര്‍ ഏബ്രഹാം (തിരക്കഥാകൃത്ത്). സംസ്‌ക്കാര ചടങ്ങുകള്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് വലവൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും.
0 Comments