ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് വേണ്ടി ക്യാന്‍സര്‍ സ്‌ക്രീനിങ് ആരംഭിച്ചു. ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ എന്ന മുദ്രാവാക്യത്തോടെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് പരിശോധനകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റേയും, ഓങ്കോളജി വിഭാഗത്തിന്റേയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ആരംഭിച്ചു.
.
മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 30 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ വനിതാ ജീവനക്കാരെയും പദ്ധതിയുടെ ഭാഗമായി ക്യാന്‍സര്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ വനിതാ സ്‌ക്രീനിങ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ വര്‍ഗീസ് പി പുന്നൂസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സാം ക്രിസ്റ്റി അധ്യക്ഷനായിരുന്നു.നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.ലിനി ജോസ്, മെഡിക്കല്‍ കോളേജ് സിഎന്‍ഒ ശാന്തമ്മ ഇ.സി, ഓങ്കോളജി വിഭാഗം HOD ഡോക്ടര്‍ സുരേഷ് കുമാര്‍ കെ, ഡോ ബിനീതാ ടി തോമസ് എന്നിവര്‍ സംസാരാരിച്ചു. തുടര്‍ന്ന് സ്ത്രീകളും ക്യാന്‍സറും അറിയേണ്ടതും ചെയ്യേണ്ടതും എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. ഡോക്ടര്‍ സുരേഷ് കുമാര്‍ കെ ക്ലാസിന് നേതൃത്വം നല്‍കി. ഡോക്ടര്‍മാരായ ബിന്നി ജോണ്‍, ബീനാ കുമാരി, സജി പി.ജി , സജിത കെ, ബിനിത തോമസ്, മുരളി റ്റി.വി, ഫ്‌ലവര്‍ലിറ്റ് തോമസ്, ആശ ജോആന്‍ മുരളി, നഴ്‌സിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ സ്മിത പി.വി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ വനിതാ ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിയായ ആരോഗ്യം ആനന്ദം പദ്ധതിയുടെ ഭാഗമായാണ് ഫെബ്രുവരി നാലു മുതല്‍ വനിതാദിനമായ മാര്‍ച്ച് 8 വരെ സംസ്ഥാനത്ത് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാന്‍സര്‍, എന്നിവയുടെ കണ്ടെത്തലിനും, ചികിത്സയ്ക്കുമാണ് ക്യാമ്പെയിനില്‍ പ്രാമുഖ്യം നല്‍കുന്നത്.
0 Comments