സംസ്ഥാനത്തെ ജി.വി രാജ സ്‌പോര്‍ട്ട്‌സ് ഹോസ്റ്റലുകളിലേക്കും,സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്കുമായി ഫുട്‌ബോള്‍ സെലക്ഷന്‍ ക്യാമ്പ് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു. ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആന്‍ഡ് അക്കാദമിക് ഫോര്‍ ബോയ്‌സ്,ഡയറക്ടറേറ്റ്‌സ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ്, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ എ.സി മിലാന്‍ അക്കാദമിയുടെ സഹകരണത്തോടെയാണ് ആണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ സെലക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. 600 ഓളം കുട്ടികള്‍ പങ്കെടുത്തു.എട്ടാം ക്ലാസിലേക്കും പ്ലസ് വണ്ണിലേക്കും ആണ് സെലക്ഷന്‍ നടക്കുന്നത്. അത്ലറ്റിക് ഇനങ്ങളുടെയും, ഇതര സ്‌പോര്‍ട്‌സ് ഇവന്റുകളുടെയും സെലക്ഷന്‍ ട്രയല്‍സ് നേരത്തെ കഴിഞ്ഞിരുന്നു.
.
0 Comments