Breaking...

9/recent/ticker-posts

Header Ads Widget

മുരിക്കുംപുഴ ദേവീ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു



മുരിക്കുംപുഴ ദേവീ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ഉത്സവാഘോഷങ്ങളുടെ സമാപന ദിവസമായ ബുധനാഴ്ച രാവിലെ തന്ത്രി കുരുപ്പക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍  നവകം, കലശാഭിഷേകം എന്നിവ നടന്നു. ശ്രീബലി എഴുന്നളളിപ്പ് ,വലിയ കാണിക്ക , മഹാപ്രസാദമൂട്ട് എന്നിവയും നടന്നു. വൈകീട്ട് പുതിയ കാവ് ദേവീക്ഷേത്ര സന്നിധിയിലേക്ക്  എഴുന്നള്ളിപ്പും താലപ്പൊലി എതിരേല്‍പും നടന്നു. 



.


.
ടാക്‌സി സ്റ്റാന്റില്‍ സ്വീകരണവും സമൂഹപ്പറയും നടന്നു. വാദ്യമേളങ്ങളുടെയു ആട്ടക്കാവടി, കൊട്ടക്കാവടി, പൂക്കാവടി, പഞ്ചവാദ്യം, ശിങ്കാരിമേളം എന്നിവയോടെയാണ് എതിരേല്‍പ് നടന്നത്. ആല്‍ത്തറമേളവും നടന്നു. പേരൂര്‍ സുരേഷിന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യവും, കുറിച്ചിത്താനം രാമചന്ദ്ര മാരാരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ പാണ്ടിമേളവും എതിരേല്‍പിനോടനുബന്ധിച്ച് നടന്നു.

Post a Comment

0 Comments