Breaking...

9/recent/ticker-posts

Header Ads Widget

സ്‌നേഹ ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് മത്സര വിജയികളെ അനുമോദിച്ചു.



കോട്ടയം ഗാന്ധിനഗര്‍ സ്‌നേഹ ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് മത്സര വിജയികളെ അനുമോദിച്ചു. കോഴിക്കോട്ട് നടന്ന ഭാരത് സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ സ്‌കൂളില്‍ നിന്നും 12 കായിക താരങ്ങളാണ് പങ്കെടുത്തത്. ടീമംഗങ്ങള്‍ 6 സ്വര്‍ണ്ണവും 4 വെള്ളിയും 4 വെങ്കലവും കരസ്ഥമാക്കി. 


.


.
മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങളെ അനുമോദിച്ചു കൊണ്ട് നടന്ന സമ്മേളനം കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി  സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹഭവന്‍ പ്രസിഡന്റ് ജോസ് മാവേലില്‍ അധ്യക്ഷനായിരുന്നു. മേഴ്‌സി ജോണ്‍, ഡോ. അനിത അനില്‍, ടോം P  തോമസ് എന്നിവര്‍ ആശംസ സന്ദേശം നല്‍കി. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് മത്സരവിജയികളെ അനുമോദിച്ചു പ്രിന്‍സിപ്പല്‍ മോനിഷ എം.എം , ജോസഫ് ചെറുകാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments