Breaking...

9/recent/ticker-posts

Header Ads Widget

കൊല്ലപ്പള്ളി ജനകീയ സമിതി അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു



 കൊല്ലപ്പള്ളി ജനകീയ സമിതി  അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 16 മുതല്‍ 23 വരെ കൊല്ലപ്പള്ളി പഞ്ചായത്ത് ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 10 പുരുഷ -വനിതാ ടീമുകള്‍ പങ്കെടുക്കും. വോളിബോളിനെ നാടിന്റെ നന്മക്കുവേണ്ടി ജനഹൃദയങ്ങളില്‍ തിരികെ എത്തിക്കുക എന്ന ചിന്തയോടെയാണ് ഒരാഴ്ച നീണ്ടുനില്ക്കുന്ന ടൂര്‍ണമെന്റ് നടത്തുന്നതെന്ന്   സംഘാടകര്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 25,001 രൂപ കാഷ് അവാര്‍ഡും മൊടൂര്‍ ദേവസ്യ ത്രേസ്യാമ്മ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി വെള്ളിയാംകണ്ടം പാപ്പന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 20,001 രൂപ കാഷ് അവാര്‍ഡും നല്കും. 16 ന് വൈകുന്നേരം 6.30 ന് മാണി സി.കാപ്പന്‍ എം.എല്‍.എ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടൂര്‍ണമെന്റ് കമ്മിറ്റി രക്ഷാധികാരിയും വാര്‍ഡ് മെമ്പറുമായ ജയ്‌സണ്‍ പുത്തന്‍കണ്ടം അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ കുര്യാക്കോസ് ജോസഫ് മുഖ്യാതിഥിയും, മേലുകാവ് സി.ഐ.  എം.ഡി. അഭിലാഷ് വിശിഷ്ടാതിഥിയുമായിരിക്കും. ടൂര്‍ണമെന്റ് കമ്മിറ്റി രക്ഷാധികാരി ഷിജു കടുതോടില്‍ ആമുഖ പ്രസംഗം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി സോമന്‍, ഉഷ രാജു തുടങ്ങിയ ജനപ്രിതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും വിവിധ സംഘടന ഭാരവാഹികളും ടൂര്‍ണമെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സാം കുമാര്‍ കൊല്ലപ്പള്ളില്‍, ചെയര്‍മാന്‍ ഷാജി കാണ്ടാമറ്റത്തില്‍, ട്രഷറര്‍ അഗസ്റ്റിന്‍ പുളിയന്‍ പറമ്പില്‍, പ്രോഗ്രാം കണ്‍വീനര്‍ സിബി അഴകന്‍പറമ്പില്‍, കെ.സി. തങ്കച്ചന്‍കുന്നുംപുറം, പ്രശാന്ത് നാരായണന്‍, ജസ്റ്റിന്‍ പുളിയന്‍പറമ്പില്‍, മീഡിയ കണ്‍വീനര്‍മാരായ രതീഷ് കിഴക്കേപ്പറമ്പില്‍ ബിനു വള്ളോം പുരയിടം തുടങ്ങിയവര്‍ പ്രസംഗിക്കും.വാര്‍ത്താസമ്മേളനത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി രക്ഷാധികാരികളായ ജയ്‌സണ്‍ പുത്തന്‍കണ്ടം, ഷിജു പോള്‍, ജനറല്‍ കണ്‍വീനര്‍ സാംകുമാര്‍ കൊല്ലപ്പള്ളില്‍,  മീഡിയ കോ-ഓര്‍ഡിനേറ്റര്‍മാരായ ബിനു വള്ളോം പുരയിടം, രതീഷ് കിഴക്കേപ്പറമ്പില്‍, വൈസ് ചെയര്‍മാന്‍മാരായ സിബി അഴകന്‍പറമ്പില്‍, സണ്ണി തറപ്പേല്‍, അഗസ്റ്റിന്‍ ബേബി, ജസ്റ്റിന്‍ പുളിയന്‍പറമ്പില്‍, കെ.ടി. ബാബു, ഷിബു ജോസഫ്, ജോസുകുട്ടി പുളിയന്‍പറമ്പില്‍, മനോജ് കവുങ്ങും മറ്റത്തില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments