Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളേജില്‍ സംരംഭക സമ്മേളനം നടന്നു.



പാലാ അല്‍ഫോന്‍സാ കോളേജില്‍ സംരംഭക സമ്മേളനം നടന്നു. ഹെക്മാസ്  സംരംഭക കൂട്ടായ്മയുമായി ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചത്.  പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്  ഉദ്ഘാടനം ചെയ്തു.  കോളേജ് മാനേജര്‍ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യുവജനങ്ങള്‍ തൊഴില്‍ തേടുന്നവരാകാതെ തൊഴില്‍ ദാതാക്കളായി പരിണമിക്കണമെന്ന ആശയമാണ് സമ്മേളനം മുന്നോട്ട് വച്ചത്. 

ഡോ.ജോസ് ഡൊമിനിക്, ഇമ്മാനുവല്‍ തോമസ് രാമപുരം എന്നിവര്‍ അവരുടെ സംരംഭങ്ങളെക്കുറിച്ചുള്ള അനുഭവങ്ങള്‍ പുതുതലമുറ സംരംഭകരുമായി പങ്കുവച്ചു. ഹെക്മാസ് ഡയറക്ടര്‍ ഡോ. ജോജോ കെ. ജോസഫ്  മോഡറേറ്ററായിരുന്നു.  വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നേടാനുള്ള ഒരു മാര്‍ഗമായാണ് സംരംഭകത്വ സമ്മേളനം സംഘടിപ്പിച്ചത്. മുന്‍ നിര ബിസിനസ് സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് ഒപ്പ് വയ്ക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിന് ആവശ്യമായ കോഴ്‌സുകള്‍ ഈ സംരംഭകരുടെ സഹായത്തോടെ ആരംഭിക്കുവാന്‍ സാധിക്കും. ഈ അധ്യയന വര്‍ഷത്തില്‍ അല്‍ഫോന്‍സാ കോളേജ് വിജയകരമായി നടപ്പിലാക്കിയ പഠനത്തോടൊപ്പം തൊഴിലും എന്ന പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കൂടുതല്‍ part time  തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും  സംരഭക സമ്മേളനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്.  വിദേശ സര്‍വകലാശാലകളുടെ  മാതൃകയില്‍ തന്നെ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കോളേജിന്റെ പരിശ്രമങ്ങളെ മാര്‍ ജോസഫ് കല്ലറങ്ങാട്ട് യോഗത്തില്‍ അഭിനന്ദിച്ചു.

Post a Comment

0 Comments