Breaking...

9/recent/ticker-posts

Header Ads Widget

ചെറുകര സെന്റ് ആന്റണീസ് യു.പി സ്‌കൂളില്‍ സബ്ജില്ലാതല പഠനോത്സവം നടന്നു.



വള്ളിച്ചിറ പൈങ്ങളം ചെറുകര സെന്റ് ആന്റണീസ് യു.പി  സ്‌കൂളില്‍ സബ്ജില്ലാതല പഠനോത്സവം നടന്നു. ഈ അധ്യയന വര്‍ഷത്തില്‍ ചെറുകര സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കാഴ്ചവച്ച പഠന മികവുകളാണ് അക്ഷര ജ്വാല 2 K25 പഠനോത്സവത്തെ ശ്രദ്ധേയമാക്കിയത് കുട്ടികളുടെ പഠനമികവ് നേരിട്ടറിയാന്‍ രക്ഷിതാക്കള്‍ക്കും അവസരമൊരുക്കി സംഘടപ്പിച്ച പഠനോത്സവം കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സി മാനേജര്‍ ഫാദര്‍ തോമസ് പുതിയ കുന്നേല്‍ നിര്‍വഹിച്ചു. 


പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മഞ്ജു ബിജു അധ്യക്ഷയായിരുന്നു പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബന്നി കന്നുവെട്ടിയേല്‍ സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല ബാബു പഞ്ചായത്തംഗം പ്രിന്‍സ് അഗസ്റ്റ്യന്‍ ', ആര്‍ പ്രസാദ്, ഷിബു മോന്‍ ജോര്‍ജ്, PTAപ്രസിഡന്റ് സാജന്‍സിറിയക്,  ഹെഡ്മിസ്ട്രസ് ബിന്‍സി ജോസഫ്, സ്‌കൂള്‍ ലീഡര്‍ അല്‍ഫോന്‍സ തുടങ്ങിയവര്‍ പങ്കെടുത്തു കുരുന്നുകള്‍ പഠനമികവുകള്‍ അവതരിപ്പിച്ചത് കൗതുകക്കാഴ്ചയായി

Post a Comment

0 Comments