Breaking...

9/recent/ticker-posts

Header Ads Widget

സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് വാട്ടര്‍ റെസ്‌ക്യൂ ഓപ്പറേഷനില്‍ പരിശീലനം നല്‍കി.



കോട്ടയം ജില്ലയിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് വാട്ടര്‍ റെസ്‌ക്യൂ ഓപ്പറേഷനില്‍ പരിശീലനം നല്‍കി. കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപം നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   ജിജി തമ്പി   നിര്‍വ്വഹിച്ചു. ഈരാട്ടുപേട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കലേഷ് കുമാര്‍ , പാലാ സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫ്, തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. 

കാഞ്ഞിരപ്പള്ളി നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ നൗഫല്‍ പി.എ,  കോട്ടയം ഓഫീസിലെ അജിത്ത്കുമാര്‍ എന്നിവര്‍ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നല്കി.പാലാ നിലയത്തിലെ പോസ്റ്റുവാര്‍ഡന്‍ ഷിജി മരുതോലില്‍, വോളണ്ടറിയര്‍മാരായ ഹരികുമാര്‍ മറ്റക്കര,,ബിനു പെരുമന,,അഖിലേഷ് തുടങ്ങിയര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി. പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട നിലയത്തിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കാണ് പാലാ സ്റ്റേഷനില്‍ പരിശീലനംനല്‍കി വരുന്നത്.

Post a Comment

0 Comments