Breaking...

9/recent/ticker-posts

Header Ads Widget

Jaycees Chamber of Commerce ന്റെ പുതിയ ടേബിള്‍ പാലായില്‍ ആരംഭിക്കുന്നു.



 JCI യുടെകീഴില്‍ പ്രവര്‍ത്തിക്കുന്ന Business  Growth  Organisation ആയ Jaycees Chamber of Commerce  ന്റെ പുതിയ ടേബിള്‍  പാലായില്‍ ആരംഭിക്കുന്നു. മാര്‍ച്ച് 20 വ്യാഴാഴ്ച വൈകിട്ട് 7.00 മണിക്ക് ഹോട്ടല്‍ ഒലിവ് ഇന്റര്‍നാഷണലില്‍   JCOM ദേശീയ ചെയര്‍മാന്‍  വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സോണ്‍ പ്രസിഡന്റ്  Acewin Augustine, Zone chairman  ശ്രീനാഥ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. JCOM ന്റെ വരവ് പാലായിലെ വ്യാപാര മേഖലക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്നും വ്യാപാരികള്‍ക്ക് പുതിയ ദിശാബോധം നല്‍കുമെന്നും JCOM പാലാ ടേബിളിന്റെ കോച്ച് ഷിജോ സക്കറിയ,  ചെയര്‍മാന്‍  ഹാന്‍സ് അഗസ്റ്റ്യന്‍,  ഭാരവാഹികളായ  ജിന്‍സണ്‍ ആന്റണി,  അഡ്വ. ജോസ് ചന്ദ്രത്തില്‍,  പ്രിന്‍സ് ജേക്കബ്,  ജോബി മാത്യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.



Post a Comment

0 Comments