നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കി. കാണക്കാരി വെമ്പള്ളി വിഷ്ണു രാഘവന്‍ എന്നയാളെയാണ് കോട്ടയം ജില്ലയില്‍ നിന്നും കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷ്ണു രാഘവന് കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം തുടങ്ങിയ ക്രിമിനല്‍ കേസുകള്‍നിലവിലുണ്ട്.
0 Comments