കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ 6-ാം തിരുവുത്സവ ദിനത്തില്‍ രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് , ഉച്ചയ്ക്ക് 12.30 ന് ഉത്സവബലി ദര്‍ശനം എന്നിവ നടന്നു. വൈകീട്ട് കാഴ്ചശ്രീബലിയോടനുബന്ധിച്ച് കിഴക്കേ നടയില്‍ പാണ്ടിമേളവും നടന്നു. ചെറുശ്ശേരി കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ 60 ഓളം കലാകാരന്മാരാണ് പാണ്ടിമേളം അവതരിപ്പിച്ചത്.
പാരമ്പര്യത്തനിമയോടെ തിരുമുമ്പില്‍ വേലകളിയും അരങ്ങേറി. ഏറത്തേടത്തു കൊട്ടാരത്തില്‍ പെരുമ്പാട്ട് നാരായണ കൈമളുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ കുട്ടികളാണ് വേലകളിയില്‍ പങ്കെടുത്തത്. മയൂര നൃത്തവും എഴുന്നള്ളിപ്പിനോടനുബന്ധിച്ച് നടന്നു. ഡ്രം സോളോ, കഥകളി സംഗീത സദസ്സ് തുടങ്ങിയ പരിപാടികളാണ് ആറാം ഉത്സവ ദിനത്തില്‍ നടക്കുന്നത്.
0 Comments