Breaking...

9/recent/ticker-posts

Header Ads Widget

കൊടും വളവുകള്‍ അപകടക്കെണിയൊരുക്കുന്നു



എം.സി റോഡില്‍ പട്ടിത്താനം മുതല്‍ വെമ്പള്ളി വരെയുള്ള ഭാഗത്തെ കൊടും വളവുകള്‍ അപകടക്കെണിയൊരുക്കുന്നു .. ഈ മേഖലയില്‍  വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് ആശങ്കയ്കിടയാക്കുന്നു.. ഞായറാഴ്ച രാത്രി ഏഴരയോടെ പട്ടിത്താനം  രത്നഗിരി പള്ളിക്കും ചുമടുതാങ്ങി കവലയ്ക്കുമിടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ  അപകടത്തില്‍ കാര്‍ യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. എറണാകുളം സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി റോഡരികിലെ സംരക്ഷണ വേലിയില്‍ ഇടിച്ചുനിന്നു. ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടാകുമായിരുന്ന വലിയ അപകടം വഴിമാറുകയായിരുന്നു   അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. 

ഏറ്റുമാനൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അപകട വളവില്‍ വളവില്‍ നിയന്ത്രണം വിട്ട കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു..  എംസി റോഡില്‍ വെമ്പള്ളി ആരമ്പള്ളി വളവിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി. അപകട സ്ഥലത്തുനിന്നിരുന്ന സ്ഥലവാസിയായ കുഞ്ഞ് എന്ന് വിളിക്കുന്ന വയോധികന് പരിക്കേറ്റു. മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് എതിര്‍ ദിശയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ കാര്‍ യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന്  കരുതപ്പെടുന്നു. പ്രദേശത്ത് റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും അപകട വളവുകളും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നതായി നാട്ടുകാര്‍ പറയുന്നു.

Post a Comment

0 Comments