ഏറ്റുമാനൂര്‍ തവളക്കുഴി കാട്ടാത്തി യുവശക്തി വായനശാലയുടെയും യുണൈറ്റഡ് കാട്ടാത്തിയുടെയും കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടാമത് അഖില കേരള നാടന്‍ പന്തുകളി മത്സരത്തില്‍ കുമാരനല്ലൂര്‍ ടീം വിജയികളായി. പുതുപ്പള്ളി അഞ്ചേരി ടീമിനെയാണ് ഫൈനലില്‍ കുമാരനല്ലൂര്‍ പരാജയപ്പെടുത്തിയത്
ഏറ്റുമാനരപ്പന്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാടന്‍പന്തുകളിയുടെ ആവേശo നുകരുവാന്‍ വനിതകള്‍ അടക്കം നിരവധിയാളുകള്‍ എത്തിയിരുന്നു കുമാരനല്ലൂര്‍ ടീമിന് ഒന്നാം സമ്മാനമായ 25000 രൂപയും ട്രോഫിയും. ഏറ്റുമാനൂര്‍ എസ് എച്ച് ഓ,അന്‍സല്‍ സമ്മാനിച്ചു. സംസ്ഥാനത്തെ 24 പ്രമുഖ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ക്ലബ്ബ് ഭാരവാഹികളായ ലിജോ ലൂക്കോസ്, ലിജോ മോന്‍, ദേവാനന്‍ ഷാനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments