RV റോഡ് പ്ലാത്താനം പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. ട്രാന്‍സ്‌ഫോര്‍മറിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം മാണി സി കാപ്പന്‍ MLA ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആര്‍.വി റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് വേരനാനി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷി കല്ലുകാലായില്‍ സ്വാഗതവും കൗണ്‍സിലര്‍ നീന ജോര്‍ജ് ചെറുവള്ളില്‍ മുഖ്യ പ്രഭാഷണവും നടത്തി.
ജോസഫ് മാത്യു തെരുവില്‍, പ്രിന്‍സ് ജെ പരുവനാനി, അസിസ്റ്റ്ന്റ് എന്‍ജിനീയര്‍ അശ്വതി എസ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. മാത്യു സെബാസ്റ്റ്യന്‍ മേടയ്ക്കല്‍ , കെ.എന്‍ ഗോപാലകൃഷ്ണന്‍, സിബിച്ചന്‍, റെനി റോജി , ശുഭ സുന്ദര്‍രാജ് ,സാബു എടേട്ട് , ബേബി തൈമുറിയില്‍ ,ജിജി ചാണ്ടി തൈമുറിയില്‍ ,ജോയി ഒഴാക്കല്‍ ,ജിബിന്‍ മൂഴി പ്ലാക്കല്‍ ,അഡ്വ എ.എസ് തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments