Breaking...

9/recent/ticker-posts

Header Ads Widget

കഞ്ചാവ് കേസുകളില്‍ പ്രതിയായ യുവാവിനെ എക്‌സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു



നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ യുവാവിനെ വീണ്ടും കഞ്ചാവുമായി പാലാ എക്‌സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു. പാലാ ടൗണ്‍ ഭാഗത്ത് കഞ്ചാവ് ഇടപാട് നടത്തിയിരുന്ന  രാമപുരം പുളിക്കല്‍ വീട്ടില്‍  അരുണ്‍ പി എസ് എന്ന 26 കാരനാണ് അറസ്റ്റിലായത്. കേരള സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്  പരിശോധനയും ആയി ബന്ധപ്പെട്ട്  പാലാ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. 

ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും കഞ്ചാവ് വാങ്ങിയശേഷം പാലാ ടൗണ്‍ ഭാഗത്തുള്ള സുഹൃത്തുക്കള്‍ക്ക് ഇയാള്‍ രഹസ്യമായി  കഞ്ചാവ്  നല്‍കിവന്നിരുന്നു.  അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹരികൃഷ്ണന്‍, അനന്ദു ആര്‍, അക്ഷയ് കുമാര്‍,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍  ഓഫീസര്‍ സുജാത,  എക്‌സൈസ് ഡ്രൈവര്‍ സുരേഷ് ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Post a Comment

0 Comments