രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം മാര്‍ച്ച് 18 ചൊവ്വാഴ്ച്ച കൊടിയേറി 25 ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കുരുപ്പക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ബ്രഹ്‌മശ്രീ പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ കൊടിയേറ്റിന് കാര്‍മ്മികത്വം വഹിക്കും. 18 ന് രാവിലെ 8 ന് കൊടിക്കൂറ സമര്‍പ്പണം, 10 ന് കളഭാഭിഷേകം, രാത്രി 8 ന് തൃക്കൊടിയേറ്റ്. 19 ന് വൈകിട്ട് 7 ന് ആറാമത് പത്മനാഭ മാരാര്‍ സ്മൃതി പുരസ്‌കാര സമര്‍പ്പണം നടക്കും. ഉത്സവ ദിവസങ്ങളില്‍ കൊടിക്കീഴില്‍ വിളക്ക്, ശ്രീബലി, ഉത്സവബലി, ഉത്സവബലി ദര്‍ശനം, പ്രസാദം ഊട്ട്, ദീപാരാധന തുടങ്ങി പതിവ് ചടങ്ങുകള്‍ നടക്കും.
വൈവിധ്യമാര്‍ന്ന കലാപരിപാടികളും തിരുവരങ്ങില്‍ അരങ്ങേറും. 25 ന് ഉച്ചയ്ക്ക് 12.30 ന് ആറാട്ട് സദ്യ, വൈകിട്ട് 6 ന് ആറാട്ട്, 7.30 ന് പഞ്ചവാദ്യം എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം സെക്രട്ടറി ്രപാണന്‍ അമനകരമന, ദിലീപ് കുമാര്‍ കാരനാട്ട്മന, റ്റി.കെ. രവീന്ദ്രന്‍ ആചാരി, വിശ്വന്‍ രാമപുരം എന്നിവര്‍ പങ്കെടുത്തു.
0 Comments