Breaking...

9/recent/ticker-posts

Header Ads Widget

ലഹരിയുടെ വ്യാപനം. സെമിനാര്‍



ലഹരിയുടെ വ്യാപനം സൃഷ്ടിക്കുന്ന ദുരന്തങ്ങളെ കുറിച്ച്
  സെമിനാര്‍ ഏറ്റുമാനൂരില്‍ നടന്നു. .ലോക വനിതാ ദിനത്തിന്റെ ഭാഗമായി കോണ്‍ഫെഡറേഷന്‍  ഓഫ്  റെസിഡന്‍സ്  വെല്‍ഫെയര്‍  അസോസിയേഷന്‍  (കോര്‍വ ) കോട്ടയം  ജില്ലകമ്മറ്റിയുടെ  നേതൃത്വത്തിലാണ് ലഹരിവ്യാപനവും  വഴിതെറ്റുന്ന  യുവതലമുറയും  എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചത്.  ഏറ്റുമാനൂര്‍ പ്രസ് ക്ലബ് ഹാളില്‍ നഗരസഭ കൗണ്‍സിലര്‍ രശ്മി ശ്യാം ഉദ്ഘാടനം ചെയ്തു.


ജില്ലാ സെക്രട്ടറി ത്രേസ്യാമ്മ ജോണ്‍ അധ്യക്ഷത വഹിച്ചു.  എക്‌സൈസ് വകുപ്പിന് കീഴിലുള്ള ഡ്രീംസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഗ്രീഷ്മ ജോസഫ് ക്ലാസെടുത്തു. അസോസിയേഷന്‍  ജില്ലാപ്രസിഡന്റ്  ഒ. ആര്‍.   ശ്രീകുമാര്‍ ,  ജനറല്‍  സെക്രട്ടറി   പി . ചന്ദ്രകുമാര്‍,  കെ . സി .  ഉണ്ണികൃഷ്ണന്‍  , സന്തോഷ് വിക്രമന്‍ , സുജ .എസ് നായര്‍ , പുഷ്പകുമാരി  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments