കുടുംബശ്രീ മിഷനും സംസ്ഥാന ആഭ്യന്തര വകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം ഡി.വൈ.എസ്.പി, എസ്.പി ഓഫീസുകള്‍ കേന്ദ്രീകരിച്ച് സ്‌നേഹിത പോലീസ് സ്റ്റേഷന്‍ എക്‌സ്റ്റെന്‍ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നു. പാലായില്‍ സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം പാലാ ഡി.വൈ.എസ്.പി ഓഫീസില്‍ നടന്നു.
മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര അധ്യക്ഷനായിരുന്നു. പാലാ ഡി.വൈ.എസ്.പി കെ. സദന്‍ മുഖ്യപ്രഭാഷണം നടത്തി. പാലാ SHO പ്രിന്‍സ് ജോസഫ്, കിടങ്ങൂര്‍ SHO മഹേഷ്, തിടനാട് SHO ശ്യാം, cds ചെയര്‍ പേഴ്‌സണ്‍ ശ്രീലത ഹരിദാസ് തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ മിഷന്‍ കോട്ടയം ADMC പ്രകാശ് ബി. നായര്‍ സ്‌നേഹിത കൗണ്‍സിലര്‍ മഞ്ജു ജോണി എന്നിവര്‍ സംസാരിച്ചു.
0 Comments