Breaking...

9/recent/ticker-posts

Header Ads Widget

വനിതാ സംഗമം സംഘടിപ്പിച്ചു.



ഫെഡറേഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍സ് കേരളയുടെ ആഭിമുഖ്യത്തില്‍ വനിതാ സംഗമം സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വനിതാ സംഗമം   മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.അരവിന്ദാക്ഷന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി  വി. കെ.ലീലാമണി അദ്ധ്യക്ഷയായിരുന്നു. ഡോ S ബീന,  അമ്മിണി സുശീലന്‍ നായര്‍ , ഗീത S നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന വനിതകളെ യോഗത്തില്‍ ആദരിച്ചു.  വനിതകളുടെ വിവിധ കലാപരിപാടികളും നടന്നു.



Post a Comment

0 Comments