Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാഗിരി സെന്റ് അല്‍ഫോന്‍സാ ചര്‍ച്ചില്‍ കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി



അല്‍ഫോന്‍സാഗിരി സെന്റ് അല്‍ഫോന്‍സാ ചര്‍ച്ചില്‍ കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി. ദുഃഖവെള്ളിയിലെ തിരുകര്‍മ്മങ്ങള്‍ക്കും കുരിശിന്റെ വഴിക്കും  വികാരി റവ. ഫാ. ജോണ്‍ കുറ്റാരപള്ളിയില്‍, ഫാ ജെറിന്‍ പുന്നക്കുഴിയില്‍,  ഫാ മൈക്കിള്‍ തോട്ടുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ ഒമ്പതരയോടെ പള്ളിയില്‍ നിന്നും കുരിശിന്റെ വഴി ആരംഭിച്ച് കീഴുചിറക്കുന്ന് - കോട്ടേപള്ളി വഴി 11 മണിക്ക് പള്ളിയില്‍ തിരിച്ചെത്തി. 

പ്രായഭേദമന്യേ നിരവധി വിശ്വാസികള്‍  പ്രാര്‍ത്ഥനാപൂര്‍വ്വം ഈശോയുടെ പീഡാസഹനത്തെ ഓര്‍മ്മിച്ച് ചേര്‍ന്ന് കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. കീഴുചിറക്കുന്ന് നിവാസികള്‍ കുരിശിന്റെ വഴിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സംഭാരം നല്‍കി. പള്ളിയില്‍ സമാപന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം നേര്‍ച്ച കഞ്ഞി വിതരണവും നടന്നു.

Post a Comment

0 Comments