Breaking...

Header Ads Widget

ഇല്ലിക്കുന്ന് തൂക്കു പാലം മുഖം മിനുക്കി.



ബ്രിട്ടീഷ് ഭരണ കാലത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന തീക്കോയി ഇല്ലിക്കുന്ന് തൂക്കു പാലം മുഖം മിനുക്കി. പുനരുദ്ധാരണ ജോലികള്‍ പൂര്‍ത്തിയായി. 100 വര്‍ഷത്തോളം പഴക്കമുള്ള തൂക്കുപാലത്തിന്റെ ഇരുമ്പുകമ്പികള്‍ ബലവത്താക്കിയത് ഉള്‍പ്പെടെയുള്ള പണികള്‍ തീക്കോയി പഞ്ചായത്താണ് പൂര്‍ത്തിയാക്കിയത്. മീനച്ചിലാറിന് കുറുകെ തലനാട് തീക്കോയി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് തൂക്കുപാലം. ഇല്ലിക്കുന്ന് നിവാസികള്‍ക്ക് ആറിന് മറുകരയെത്താനുള്ള ഏകമാര്‍ഗമായ പാലം  തടിപ്പലകകളും കമ്പിവടവുംകൊണ്ട് നിര്‍മിച്ചതായിരുന്നു.

 2018-ലാണ് പാലത്തിലെ ദ്രവിച്ച പലകകള്‍ മാറ്റി പകരം ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ചത്. 2021-ലെ മലവെള്ളപ്പാച്ചിലില്‍ വലിയ തടി വന്നിടിച്ച് തൂക്കുപാലം അപകടാവസ്ഥയിലായിരുന്നു. ഇംഗ്ലണ്ടുകാരനായ തീക്കോയി റബ്ബര്‍ എസ്റ്റേറ്റ് സുപ്രണ്ട് ആര്‍ലി സായിപ്പാണ ്ഇത് നിര്‍മിച്ചത്. ഇരു കരകളിലായി കിടക്കുന്ന തോട്ടം കാണുന്നതിനും തൊഴിലാളികള്‍ക്ക് സഞ്ചരിക്കാനുമായി നാല് തൂക്കുപാലങ്ങള്‍ അന്ന് നിര്‍മിച്ചിരുന്നു. കാലപ്പഴക്കത്താല്‍ മൂന്നെണ്ണം നശിച്ചു.  ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി എന്നി വിടങ്ങളിലെത്തുന്ന വിനോദ സഞ്ചാരികള്‍ ഇല്ലിക്കുന്ന് തൂക്കുപാലവും സന്ദര്‍ശിക്കുന്നുണ്ട്.

Post a Comment

0 Comments