Breaking...

9/recent/ticker-posts

Header Ads Widget

വെള്ളികുളം സെന്റ് ആന്റണീസ് പള്ളിയില്‍ ദുഃഖവെള്ളി ആചരിച്ചു



യേശുക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ്മയില്‍ വെള്ളികുളം സെന്റ് ആന്റണീസ് പള്ളിയില്‍ ദുഃഖവെള്ളി ആചരിച്ചു.രാവിലെ ദേവാലയത്തില്‍ വച്ച് നടന്ന  തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ.സ്‌കറിയ വേകത്താനം മുഖ്യ കാര്‍മ്മികത്വം വഹിച്ചു .വിശ്വാസികള്‍ കുരിശു ചുംബനം നടത്തി. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കി  സെന്റ് തോമസ് കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തി. 
തുടര്‍ന്ന് എല്ലാവര്‍ക്കും നേര്‍ച്ചക്കഞ്ഞി വിതരണം ചെയ്തു.പീഡാനുഭവ സന്ദേശം പങ്കുവെച്ചുകൊണ്ട് സെന്റ് തോമസ് കുരിശുമലയിലേക്ക് നടത്തിയ ആഘോഷമായ കുരിശിന്റ വഴിക്ക് ഫാ.ആശിഷ് കീരംചിറ  നേതൃത്വം നല്കി.വികാരി ഫാ.സ്‌കറിയ വേകത്താനം, വര്‍ക്കിച്ചന്‍ മാന്നാത്ത്, സണ്ണി കണിയാംകണ്ടത്തില്‍, ജയ്‌സണ്‍ വാഴയില്‍, ജോബി നെല്ലിയേക്കുന്നേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments