ശ്രീനാരായണ ഗുരുദേവ പാദസ്പര്‍ശം കൊണ്ട് അനുഗഹീതമായ കെഴുവംകുളം ഗുരുദേവ ക്ഷേത്രത്തില്‍ 25-ാമത് പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം ഏപ്രില്‍ 6 7 8 9 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍6-ാം തീയതി രാവിലെ 10ന് ആരംഭിക്കുന്ന വിളംബര ജാഥ എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയലാ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി രക്ഷാധികാരി ടി.എന്‍ . ജഗനിവാസ് അധ്യക്ഷത വഹിക്കും. ഇ. കെ. ദിവാകരന്‍ സ്വാഗതവും, മിനി സജീവ് നന്ദിയും പറയും.
മറ്റക്കര ഗുരുദേവക്ഷേത്രം, ചെമ്പിളാവ് ഗുരുദേവ ക്ഷേത്രം, കിടങ്ങൂര്‍ ശിവപുരംക്ഷേത്രം, പിറയാര്‍ ഗുരുദേവക്ഷേത്രം, കുമ്മണ്ണൂര്‍ ഗുരുദേവ ക്ഷേത്രം, കടപ്ലാമറ്റം ഗുരുദേവ ക്ഷേത്രം, മാറിടം ഗുരുദേവ ക്ഷേത്രം, തെക്കുംമുറി ഗുരുദേവക്ഷേത്രം, പുലിയന്നൂര്‍ ഗുരുദേവ ക്ഷേത്രം, മേവട ഗുരുദേവ ക്ഷേത്രം എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന വിളംബരജാഥ വൈകിട്ട് 5-ന് കെഴുവംകുളം ഗുരുദേവക്ഷേത്ര സന്നിധിയില്‍ സമാപിക്കും. ഏപ്രില്‍ 7 ഗുരുപൂജ, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ നടക്കും.
വൈകീട്ട് 6.30ന് കലാസന്ധ്യയുടെ ഉദ്ഘാടനം ടോണി വര്‍ക്കിച്ചന്‍ നിര്‍വഹിക്കും തിരുവാതിര കളി, പ്രസാദമൂട്ട്. നാടകം എന്നിവയും നടക്കും. 8-ാം തീയതി രാവിലെ 7.10 ന് മേല്‍ശാന്തി മഹേശ്വരന്‍ പമ്പാവാലിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. രാവിലെ 10 ന് പ്രതിഷ്ഠാ വാര്‍ഷിക സമ്മേളനം ശിവഗിരിമഠം ഗുരുധര്‍മ്മ പ്രചാരണ സഭ സെക്രട്ടറി അസംഗാനന്ദ ഗിരി സ്വാമികള്‍ ഉദ്ഘാടനം ചെയ്യും.. മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നെല്‍ അധ്യക്ഷനായിരിക്കും. ചാണ്ടി ഉമ്മന്‍ എം. എല്‍. എ. മുഖ്യപ്രഭാഷണം നടത്തും. ജനറല്‍ കണ്‍വീനര്‍ സി.എല്‍. പുരുഷോത്തമന്‍ ആമുഖപ്രസംഗം നടത്തും. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. യെ മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ ഉല്ലാസ് മതിയത്ത് ആദരിക്കും. മാണി സി. കാപ്പന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. ജോസ്‌മോന്‍ മുണ്ടക്കല്‍, ലീലാമ്മ ബിജു, മിനര്‍വ മോഹന്‍, അരുണ്‍ കുളമ്പള്ളി, പിജി ജഗന്നിവാസന്‍, സുമ അജയകുമാര്‍ എന്നിവര്‍ ആശംസകള്‍ നേരും.
ശിവഗിരി തീര്‍ത്ഥാടന പദയാത്രയില്‍ പങ്കെടുത്ത ശാഖാംഗം ശാര്‍ങ്ധരന്‍ മുളക്കലിനെ യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍ കെ. ആര്‍.ഷാജി ആദരിക്കും. ശാഖാ പ്രസിഡന്റ് പ്രമോദ് നാരായണന്‍ സ്വാഗതവും, സെക്രട്ടറി ടി.കെ. ഷാജി നന്ദിയും പറയും . 12. 30ന് പ്രസാദമൂട്ട്. വൈകിട്ട് 6.30ന് സോപാനസംഗീതം, രാത്രി 7.30ന് തിരുവാതിരകളി 8ന് കൈകൊട്ടിക്കളി. എന്നിവയും നടക്കും. ഏപ്രില്‍9 ന് രാവിലെ ന് മഹാഗണപതിഹോമം, ഗുരുപൂജ, കലശാ ഭിഷേകം എന്നിവ നടക്കും., കാവടി ഘോഷയാത്ര രാവിലെ 9.30 ന് മറ്റക്കര ചെരിക്കനാംപുറം പാട്ടമ്പലത്തില്‍ നിന്നും ആരംഭിക്കും.. 12ന് കാവടിയഭിഷേകം 1ന് മഹാപ്രസാദമൂട്ട് എന്നിവയും നടക്കും.. വൈകിട്ട് 6 30ന് നെയ്യൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഗുരുദേവ പ്രതിമ ഘോഷയാത്ര മീനച്ചില്‍ യൂണിയന്‍ കമ്മിറ്റിയംഗം സി. ടി. രാജന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 9.30 ന് ഘോഷയാത്രയ്ക്ക് സ്വീകരണം. താല സമര്‍പ്പണം, സമൂഹ പ്രാര്‍ത്ഥന, മംഗളാരതി, കൊടിയിറക്ക്, പ്രസാദമൂട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ പ്രമോദ് നാരായണന്‍ ,സി.എല്‍. പുരുഷോത്തമന്‍, ശശിധരന്‍ കളപ്പുരക്കല്‍ പി. എന്‍. രാജു പര്യാത്ത്, ഇ. കെ. ദിവാകരന്‍, ടി. കെ. ഷാജി, കെ. എസ്. പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments