Breaking...

9/recent/ticker-posts

Header Ads Widget

സംയോജിത കൃഷി ക്ലസ്റ്റര്‍ രൂപീകരിച്ചു



മാഞ്ഞൂര്‍ പഞ്ചായത്തിലെ നാലു വാര്‍ഡുകളെ ഉള്‍പ്പെടുത്തി 228 കര്‍ഷകരെ പങ്കു ചേര്‍ത്ത് കുടുംബശ്രീ കോട്ടയം മെഷീന്റെ നേതൃത്വത്തില്‍ മാഞ്ഞൂര്‍ സി ഡി എസിന്റെ കീഴില്‍ സംയോജിത കൃഷി ക്ലസ്റ്റര്‍ രൂപീകരിച്ചു ഇതോടനുബന്ധിച്ച് കര്‍ഷക ശില്പശാലയും സംഘടിപ്പിച്ചു. ക്ലസ്റ്റര്‍ രൂപീകരണത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. 

ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇനി പവിത്രന്‍ പ്രസംഗിച്ചു.കര്‍ഷകരുടെ ഉല്‍പാദനവും ഉല്‍പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി ഉപജീവന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും കര്‍ഷകര്‍ക്ക് ആവശ്യമായ വിത്ത് വളം, പരിശീലനം തുടങ്ങിയവ നല്‍കുന്നതിനുമായാണ്  സര്‍വീസ് സെന്റര്‍പ്രവര്‍ത്തിക്കുക

Post a Comment

0 Comments