പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളിയുടെ ചതുര്‍ശതാബ്ദ്ധി ആഘോഷങ്ങളുടെ ഭാഗമായി സമര്‍പ്പിത സംഗമം സംഘടിപ്പിച്ചു. ഇടവകയില്‍ നിന്നും സേവനം ചെയ്യുന്ന വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും മുന്‍കാലങ്ങളില്‍ ഇടവകയില്‍ സേവനം ചെയ്ത വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും സംഗമമാണ് സംഘടിപ്പിച്ചത്. വൈകുന്നേരം നാല് മണിയ്ക്ക് നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഫാ. ജോയി കാളവേലില്‍, ഫാ. ലൂക്ക് കടവില്‍പുരയില്‍, ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, ഫാ ജോജി പുളിയാംപള്ളില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
തുടര്‍ന്ന് ദൈവാലയത്തില്‍ നടന്ന സംഗമത്തില്‍ മുന്‍ വികാരിമാരായ ഫാ. ജേക്കബ് വാലേല്‍, ഫാ.ജോസഫ് കീഴങ്ങാട്ട്, ഫാ.അലക്‌സ് ആക്കപ്പറമ്പില്‍, ഫാ. ജെയിംസ് പൊങ്ങാന എന്നിവരടക്കം 100-ഓളം സമര്‍പ്പിതര്‍ പങ്കെടുത്തു. പുന്നത്തുറ പള്ളിവികാരി ഫാ. ജെയിംസ് ചെരുവില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് വാലേല്‍, സിസ്റ്റര്‍ ജിയോ എസ്.വി.എം , ബിനു പല്ലോന്നില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസി. വികാരി ഫാ.ജോസഫ് തച്ചാറ നന്ദിയര്‍പ്പിച്ചു.
0 Comments