Breaking...

9/recent/ticker-posts

Header Ads Widget

ബസ്സില്‍ നിന്നും തെറിച്ചു വീണ യാത്രക്കാരന് ഗുരുതര പരിക്ക്.



ബസ്സില്‍ നിന്നും തെറിച്ചു വീണ യാത്രക്കാരന് ഗുരുതര പരിക്ക്. കുറിച്ചിത്താനം പൂവത്തുങ്കല്‍ റോഡില്‍ കൊല്ലപ്പള്ളില്‍ ജംഗ്ഷനു സമീപം രാവിലെയായിരുന്നു അപകടം. രാമപുരം കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സില്‍ കയറിയ അന്യസംസ്ഥാന തൊഴിലാളിയാണ് ബസ്സില്‍ നിന്നും റോഡില്‍ തലയിടിച്ചു വീണത് . ബസ്സിന്റെ ഡോര്‍ അടയാതിരുന്നതുമൂലം ഇയാള്‍ റോഡിലെക്ക് തെറിച്ചു വീഴുകയായിരുന്നു. മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ച കെട്ടിട നിര്‍മ്മാണതൊഴിലാളിയായ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.



Post a Comment

0 Comments