Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ കനത്ത മഴ തുടരുന്നു. മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നു.



ജില്ലയില്‍ കനത്ത മഴ തുടരുന്നു. മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നു. പാലാ ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ വെള്ളം കയറി. കാലവര്‍ഷം എത്തിയതോടെ മഴ കനത്തു. കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴ പെയ്തതോടെ മീനച്ചിലാര്‍ കരകവിയുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. 

പാലാ ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ ഉച്ചയോടെ വെള്ളം കയറി. മീനച്ചിലാറിന്റെ കൈവഴിയായ പൊന്നൊഴുകും തോട് കരകവിഞ്ഞതോടെ ഭരണങ്ങാനം ഇടമറ്റം റോഡിലും വെള്ളം കയറി. അളനാട് ഭാഗത്ത് തോട്ടു പുറമ്പോക്കിലുള്ള മൂന്നു വീടുകളില്‍ വെള്ളം കയറി. കിഴക്കന്‍ മേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് കലങ്ങിമറിഞ്ഞ് ഒഴുകിയെത്തിയ വെള്ളം  മീനച്ചിലാറ്റില്‍ ജലനിരപ്പുയരാനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും കാരണമായി. ഉച്ചയോടെ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വൈകീട്ടോടെ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യതയാണുള്ളത്. കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments