പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ അടങ്ങിയ സ്‌പോര്‍ട്‌സ് കിറ്റും, കായികതാരങ്ങള്‍ക്കാവശ്യമായ ജേഴ്‌സിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഷിന്റോ വല്ലനാട്ട് സമ്മാനമായി നല്‍കി.
വിവിധ ഗെയിമുകള്‍ക്കായി സ്‌പോര്‍ട്‌സ് കിറ്റും, ജേഴ്‌സിയുമാണ് സംഭാവന ചെയ്തത്. സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വേളൂപറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡന്റും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സജി എസ്.തെക്കേല്‍ ഉദ്ഘാടനം ചെയ്തു.സ്‌ക്രീന്‍ അഡിക്ഷനും ഡ്രഗ് അഡിക്ഷനും അപകടകരമായ രീതിയില്‍ വളര്‍ന്നുവരുന്ന ആധുനിക കാലഘട്ടത്തില്‍ പുതുതലമുറയെ കായിക രംഗത്തേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ മാതൃകാപരമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വേളൂപറമ്പില്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അജി വി.ജെ., കായികാദ്ധ്യാപകന്‍ ജോര്‍ജ് തോമസ്, അധ്യാപകരായ ജിനു ജെ.വല്ലനാട്ട്, ജോജിമോന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments