കനത്ത കാറ്റിലും മഴയിലും BSNL മൊബൈല്‍ ടവര്‍ നിലംപതിച്ചു. പാലാ സെന്റ് തോമസ് കോളേജിന്റെ ലൈബ്രറി കെട്ടിടത്തിന്റെ നാലാം നിലയില്‍ സ്ഥാപിച്ചിരുന്ന ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറാണ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ നിലം പൊത്തിയത്. കെട്ടിടത്തിന്റെ മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന ടവര്‍ ആണ് മറിഞ്ഞു വീണത്.
പാലായിലും പരിസരത്തും ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ വലിയ നാശനഷ്ടമാണുണ്ടായത്. പലയിടത്തും വീടുകളുടെ മുകളിലേക്ക് മരക്കമ്പുകള്‍ ഒടിഞ്ഞു വീണു. വൈദ്യുതി പോസ്റ്റുകളും കാറ്റില്‍ തകര്‍ന്നിട്ടുണ്ട്. ഇരുമ്പുകൊണ്ടുള്ള ടവര്‍ ഫ്രെയിം പൂര്‍ണമായും തകര്‍ന്നു. സിഗ്‌നല്‍ ട്രാന്‍സ്മിഷന്‍ സംവിധാ നങ്ങളും കേബിളുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വീഴ്ചയില്‍ തകര്‍ന്നിട്ടുണ്ട്. കോളേജിന്റെ മുറ്റത്തേയ്ക്ക് പതിച്ചതിനാല്‍ കോളേജ് കെട്ടിടത്തിന് കേടുപാടുകളില്ല. ടവര്‍ കെട്ടിടത്തിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന ഭാഗം അടക്കമാണ് നിലംപൊത്തിയത്. കോണ്‍ക്രീറ്റ് ടെറസിന് മുകളില്‍ ടവര്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചതിലെ പിശകാണ് നിലം പൊത്താന്‍ കാരണമെന്നാണ്നിഗമനം. പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ സ്ഥലം സന്ദര്‍ശിച്ചു.
0 Comments