കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ നടന്നു വരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ആറാം ദിവസമായ ബുധനാഴ്ച രാജസൂയം, സന്താന ഗോപാലം, കുചേലവൃത്തം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു. വൈകിട്ട് വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടന്നു. ഭാഗവത തിലകം കൊളത്തൂര്‍ ജയകൃഷ്ണന് മാസ്റ്ററാണ് യജ്ഞാചാര്യന്‍. ജയശ്രീ കൊളത്തൂര്‍ , കവപ്ര പരമേശ്വരന് നമ്പൂതിരി എന്നിവരാണ് സഹ യജ്ഞാചാര്യര്. ചൊവ്വാഴ്ച വൈകീട്ട് രുഗ്മീണി സ്വയവരം പാരായണത്തോടനുബസിച്ച് രുഗ്മിണീ സ്വയംവര ഘോഷയാത്ര നടന്നു. ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ചു കൊണ്ട് നാമജപത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര യജ്ഞവേദിയിലെത്തി. ഭക്തിനിര്‍ഭരമായ ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. സപ്താഹ യജ്ഞം വ്യാഴാഴ്ച സമാപിക്കും. ഉച്ചയ്ക്ക് 12 ന് യജ്ഞസമര്‍പ്പണം, നാമജപ പ്രദക്ഷിണം എന്നിവ നടക്കും.
0 Comments