കുറിച്ചിത്താനം പൂത്തൃക്കോവില് ക്ഷേത്രത്തില്‍ നടക്കുന്ന 51-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു. രാവിലെ 9 ന് ക്ഷേത്രം ശാന്തി ഏറത്തുരുത്തിയില്ലം ഹരികുമാര്‍ നമ്പൂതിരി ദീപം തെളിയിച്ച ചടങ്ങില്‍ രാജശേഖരന് പാതിരിക്കല്‍ , V. K. വിശ്വനാഥനില്‍ നിന്നും നോട്ടീസിന്റെ കോപ്പി ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.
ദേവസ്വം പ്രസിഡന്റ് N. രാമന് നമ്പൂതിരി പുതുമന, സെക്രട്ടറി P. P. കേശവന് നമ്പൂതിരി പന്നിക്കോട്ടില്ലം, ദേവസ്വം മാനേജന്‍ A .T. പ്രദീപ് പന്നിക്കോട്ടില്ലം, സപ്താഹക്കമ്മറ്റി പ്രസിഡന്റ് A.T. ഷാജി ആനശ്ശേരില്‍, മാതൃസമിതി പ്രസിഡന്റ് ശോഭന തെക്കേപ്പാറക്കണ്ടത്തില്, മറ്റു കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മെയ് 15 മുതല്‍ 22 വരെയാണ് ഭാഗവത സപ്താഹയജ്ഞം നടക്കുന്നത്.
0 Comments