കുറിച്ചിത്താനം SKVHSSലെ 1986 ബാച്ച് SSLC വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നു. 39 വര്‍ഷങ്ങള്‍ക്ക് ശേഷം സഹപാഠികള്‍ പഴയകാല ഓര്‍മ്മകളും സൗഹൃദവും പങ്കു വച്ച് ഒത്തു ചേരുകയായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വീണ്ടും കുറിച്ചിത്താനം ഹൈസ്കൂളിലെ പഴയ കൂട്ടുകാരായി ഒത്തു ചേര്‍ന്നപ്പോള്‍ അന്നത്തെ അധ്യാപകരും ശിഷ്യരുടെ സ്നേഹ സംഗമത്തിനെത്തി. കുറിച്ചിത്താനം NSS കരയോഗം ഹാളില്‍ നടന്ന സംഗമം പൂര്‍വ്വ അധ്യാപകനായ PD കേശവന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഫാദര്‍ ജിബി N ജോസ് അധ്യക്ഷനായി. പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും സ്കൂള്‍ ഹെഡ്മിസ്ട്രസുമായ KN സിന്ധു സ്വാഗതവും അനില്‍ കുമാര്‍ KM കൃതജ്ഞതയും പറഞ്ഞു. പൂര്‍വ്വ അധ്യാപകരായ MS ഗിരീശന് നായര്‍, ഓമന ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്നേഹസംഗമത്തിലെത്തിയ പൂര്‍വ്വ അധ്യാപകരെ പൊന്നാടയണിയിച്ചും മെമെന്റൊ നല്‍കിയും ആദരിച്ചു. എല്ലാവരും ഒത്തു ചേര്‍ന്ന് പാട്ടുകള്‍ പാടി വിഭവ സമൃദ്ധമായ സദ്യയുണ്ട് ഒത്തു ചേരല്‍ അവിസ്മരണീയമാക്കി. KR രാജന് ,സുരേഷ് കുമാര്‍, പ്രസാദ് Kനായര്‍, ഷാജി മൂക്കനോലിക്കല്‍, മായ സജീവ് ,ജിതേഷ് P നായര്‍ തുടങ്ങിയവര്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിന് നേതൃത്വം നല്കി.
0 Comments