ആറുമാനൂര്‍ ഗവ: up സ്‌കൂളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ ഉദ്ഘാടനവും ഏകദിന ശില്പശാലയും നടത്തി. കുട്ടികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ തൊഴില്‍ മേഖലകളെ പരിചയപ്പെടുത്തുന്നതിനും പരിശീലനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് എസ്. എസ് .കെ യും കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയും ചേര്‍ന്ന് കോര്‍ണര്‍ ഒരുക്കുന്നത്. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീന ബിജു നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അരവിന്ദ് V അധ്യക്ഷനായിരുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം ശില്പശാല ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ ബി. പി .സി അനീഷ് നാരായണന്‍ പദ്ധതി വിശദീകരണം നടത്തി.സി ആര്‍ സി കോഡിനേറ്റര്‍ നീലകണ്ഠന്‍ നമ്പൂതിരി,യേശുദാസ് പി എം , സ്‌കൂള്‍ കോഡിനേറ്റര്‍ രാഖി ഗോപിനാഥ്എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.വിവിധ തൊഴില്‍ മേഖലകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന പ്രവര്‍ത്തനങ്ങളും നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സജിനിമോള്‍ ജി, അധ്യാപകര്‍ , പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments