Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ വായനാദിനാചരണം



അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വായന ദിനാചാരണത്തിന്റെ ഭാഗമായി കൊങ്ങാണ്ടൂര്‍ പബ്ലിക് ലൈബ്രറിയില്‍ പ്രച്ഛന്ന വേഷത്തിലെത്തി വിദ്യാര്‍ത്ഥികള്‍. ഗാന്ധിജിയും നെഹ്റുവും ബഷീര്‍ - തകഴി കഥാപാത്രങ്ങളും ലളിതാംബിക അന്തര്‍ജ്ജനവും മാധവിക്കുട്ടിയും ഉണ്ണിയാര്‍ച്ചയുമൊക്കെയായാണ് വിദ്യാര്‍ത്ഥികള്‍ വേഷപ്പകര്‍ച്ച നടത്തിയത്. ലൈബ്രറി പ്രസിഡന്റ് വി എന്‍ ശ്രീനിവാസന്‍ നായര്‍, സെക്രട്ടറി ബിനോയി ഇടയാലില്‍, വൈസ് പ്രസിഡന്റ് ജിജി നാകമറ്റം, ജോയിന്റ് സെക്രട്ടറി  സന്തോഷ് എരമത്ത്, ലൈബ്രേറിയന്‍ സജി കുന്നത്തേട്ട് തുടങ്ങിയവര്‍ മധുരം നല്‍കി വിദ്യാര്‍ത്ഥികളെ സ്വീകരിക്കുകയും പുസ്തകങ്ങള്‍  പരിചയപ്പെടുത്തുകയും ചെയ്തു. 


കൊങ്ങാണ്ടൂര്‍ സെന്റ് ജോസഫ് എല്‍. പി. സ്‌കൂളിലും വായനദിനസന്ദേശവുമായി വിദ്യാര്‍ത്ഥികളെത്തി. സ്‌കൂള്‍ അസംബ്ലി ഹാളില്‍ നടന്ന വായന വാരാഘോഷ ഉദ്ഘാടനത്തില്‍ എസ് സി ഇ ആര്‍ ടി  പാഠപുസ്തക കമ്മറ്റി അംഗമായ മജേഷ് ജോസഫ് സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ഷൈരാജ് വര്‍ഗീസ്, ഹെഡ്മിസ്ട്രസ്സ്  ഷൈനി കുര്യാക്കോസ്, സിസ്റ്റര്‍ സിനി തടത്തേല്‍, ബെന്‍സി ജോര്‍ജ് തുടങ്ങിയവര്‍ വായനദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments