വിദ്യാലയങ്ങളില്‍ വര്‍ണാഭമായ പ്രവേശനോത്സവം നടക്കുമ്പോള്‍ വയലാ ഈസ്റ്റ് ഗവ: എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വാടകക്കെട്ടിടത്തിലാണ് പഠനമാരംഭിച്ചത്. സ്‌കൂളിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും അറ്റകുറ്റപ്പണികള്‍ വൈകുകയായിരുന്നു . 12.5 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ചെങ്കിലും സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് പണികള്‍ പൂര്‍ത്തിയാക്കാത്തത് അധികൃതരുടെ അനാസ്ഥയെന്നാണ് ആക്ഷേപമുയരുന്നത്.
0 Comments