Breaking...

9/recent/ticker-posts

Header Ads Widget

കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു.



കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. പട്ടിത്താനം -  മണര്‍കാട് റോഡില്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ വടക്കേ നടക്കു സമീപം വൈകുന്നേരം 4:15നായിരുന്നു അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ ഏറ്റുമാനൂര്‍ വടക്കേനട സ്വദേശി രമേശിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഇടിയുടെ ആഘാതത്തില്‍ ബുള്ളറ്റിന്റെ മുന്‍ഭാഗം തകര്‍ന്നു. ഹാന്‍ഡിലും വളഞ്ഞു. ബൈക്ക് യാത്രക്കാരന്‍ റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.



Post a Comment

0 Comments