Breaking...

9/recent/ticker-posts

Header Ads Widget

ചങ്ങാതിക്ക് ഒരു മരം പദ്ധതിയുടെ ഉദ്ഘാടനം നടന്നു



അയര്‍ക്കുന്നം ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാസ്  യു.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ചങ്ങാതിക്ക് ഒരു മരം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി  നാഗമറ്റം നിര്‍വഹിച്ചു. 

കുട്ടികള്‍ വീടുകളില്‍ നിന്നും ചെടികളും ഫല വൃക്ഷതൈകള്‍ കൊണ്ടുവരുകയും  സ്‌കൂളില്‍  വച്ച് സ്‌നേഹ സമ്മാനമായി ചങ്ങാതിക്ക് നല്‍കുകയും ചെയ്യുന്ന പദ്ധതിയ്ക്കാണ് തുടക്കമിട്ടത്.  മണ്ണിനെയും പ്രകൃതിയെയും സ്‌നേഹിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി,  മാനേജ്‌മെന്റ് കമ്മിറ്റി അംഗം  തോമസ് ജോസഫ്,  അധ്യാപികമാരായ നീനു  തോമസ് , ജോസ്മിന്‍ ജോണ്‍, റിന്‍സി കുര്യക്കോസ്, മഞ്ജു ഉദയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments