ഉഴവൂര്‍ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി, അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. ജയ്ഹിന്ദ് ലൈബ്രറി ഹാളില്‍ ചേര്‍ന്ന സമ്മേളനം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഡോ.സിന്ധുമോള്‍ ജേക്കബ്ബ് അധ്യക്ഷയായിരുന്നു
. ജില്ലാ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍ ആയി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജില്ലാപഞ്ചായത്ത് മെമ്പര്‍ പി.എം. മാത്യുവും S. S. L. C. +2.ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചനും മൊമെന്റോ നല്‍കി ആദരിച്ചു. Dr. പ്രീതി, Dr. അനുഷ ആര്‍. നായര്‍, എന്നിവര്‍ സംസാരിച്ചു. സൂര്യതേജസ് ഫാം യോഗ സെന്റര്‍ ഡയറക്ടര്‍ സന്തോഷ് ടോം ക്ലാസ്സ് എടുത്തു. കെ.സി. ജോണി, വി.സി. സിറിയക്, ബൈജു ജോണ്‍ പുതിയിടത്തുചാലില്‍,പി.എന്‍. രാമചന്ദ്രന്‍, റോയ് ഫ്രാന്‍സിസ്, ബാബു കണിയാംപതിയില്‍, സണ്ണി വെട്ടുകല്ലേല്‍, സങ്കീര്‍ത്തന എസ്. പ്രീത സന്തോഷ്, എന്നിവര്‍ പ്രസംഗിച്ചു.
0 Comments