വാഹനാപകടത്തില്‍ യുവാവ് മരണമടഞ്ഞു.പാലാ-തൊടുപുഴ റോഡില്‍ കുറിഞ്ഞിക്കും മാനത്തൂരിനുമിടയില് പുലര്‍ച്ചെ 3 മണിയോടെയാണ് രാത്രി അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ റോഡിരിയിലെ വീടിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുകയറുകയായിരുന്നു. കാര്‍ യാത്രികനായ താഴത്തുവടകര ചില്ലാക്കുന്ന് സ്വദേശി ഇടമണ്ണില്‍ സജിത്ത് ആണ് മരിച്ചത്..
പരുക്കേറ്റ കങ്ങഴ സ്വദേശികളായ ജിതിന് പി തോമസ് (21 ), അമീന് (22 ), മുഹമ്മദ് നൗഫല്‍ ( 20 ) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.മരണമടഞ്ഞ സജിത് കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചതിനാല്‍ മുന്നിലിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തൊടുപുഴ ഭാഗത്ത് നിന്നും വന്ന കാര്‍ വലതുവശത്ത് വീടിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചാണ് അപകടം. നിരപ്പായ റോഡില്‍ വാഹനം ഓടിച്ചിരുന്നയാള്‍ ഉറങ്ങിയതാവാം അപകടകാരണമെന്ന് സംശയിക്കുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
0 Comments