Breaking...

9/recent/ticker-posts

Header Ads Widget

കനത്തമഴയില്‍ വീടിന്റെ പിന്‍ഭാഗത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു.



കനത്തമഴയില്‍ വീടിന്റെ പിന്‍ഭാഗത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. കിടങ്ങൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഇടയാലില്‍ മാത്യു ജോസഫിന്റെ വീടിന്റെ പിന്‍ഭാഗത്താണ് സംരക്ഷണ ഭിത്തി തകര്‍ന്നത്. വെള്ളിയാഴ്ച രാത്രി കനത്ത മഴയിലാണ് മതില്‍ തകര്‍ന്നത്. 

വീടിനു പിന്‍ഭാഗത്ത് നികന്നു പോയ തൊണ്ടിന്റെ ഭാഗത്തേക്ക് കനത്ത മഴയില്‍ വെള്ളം ഒഴുകിയെത്തിയതാണ് മതില്‍ തകരാന്‍ കാരണമായത്. വീടിന്റെ പുറകുവശത്ത് 25 അടിയോളം നീളത്തില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ് മണ്ണ് ഇളകി വീണിരിക്കുകയാണ്. മഴ കനക്കുമ്പോള്‍ ഇനിയും മണ്ണിടിച്ചിലുണ്ടാവുമോ എന്ന ആശങ്കയിലാണ്മാത്യുജോസഫ്.

Post a Comment

0 Comments